New Update
/sathyam/media/media_files/L8Q9sNksBpWaKR73QYMW.jpg)
എന്തിനാണ്
നീയിങ്ങനെ
ഒച്ച വെയ്ക്കുന്നത് ?
തിരക്കു കൂട്ടുന്നത് ?
ഓടിനടക്കുകയും
ചിറകടിക്കുകയും
ചെയ്യുന്നത് ?
നിലാവ്
പെയ്തുവീണ
വഴികളിൽ
നിശ്ശബ്ദമൊരു
കവിത
എല്ലാം കണ്ടിട്ടും
കാണാത്തവളെപ്പോലെ
കടന്നുപോകുന്നു
മരം ഒരില
കാറ്റിനു നൽകുന്നു
പക്ഷി ഒരു തൂവൽ
പൊഴിച്ചിടുന്നു
ഭൂമി വിശ്രമമില്ലാതെ
കറങ്ങുന്നു
സൂര്യനുദിച്ച്
അസ്തമിക്കുന്നു..!
അപ്രതീക്ഷിതമായി
ഇന്നൊരു
മഴപെയ്തേക്കാം
ആരെങ്കിലുമൊക്കെ
സ്നേഹത്തെക്കുറിച്ച്
കഥയെഴുതിയേക്കാം
ഇലച്ചാറുകൊണ്ടൊരു
ചിത്രം വരച്ചേക്കാം
അതിലപ്പുറം
മറ്റെന്തുണ്ടാകാനാണ് ?
ഇന്നലെകൾ..
ഇന്നുകൾ..
നാളെകൾ..
എല്ലാത്തിനും
ഒരേ നിറം,
ഒരേ സ്വരം
ഒരേ..രൂപം !
-ഷറീന തയ്യിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us