New Update
/sathyam/media/media_files/j0NXwBEUGkeGXOfPECs0.jpg)
അത്യുന്നതങ്ങളിൽ എത്താൻ കഴിയുമെന്നുള്ളൊരു ഭാവമായ് നിൽക്കയെ ഞാൻ.
അറിവെന്ന ജ്ഞാനിയെ അജ്ഞാതമാക്കി കുറച്ചു കാലം.
അക്ഷര മുറ്റത്തിരുന്നു ഞാൻ ഓർത്തുപോയ് പുസ്തകതാളിലെ അക്ഷരവെളിച്ചത്തെ.
വായിച്ചു മറന്നു പോയുള്ളൊരു നിമിഷവും
ഓർത്തെടുത്തു ഞാനാ ഒരു കാലവും.
തല്ലിയും, താലോടിയുമുള്ള
ജീവിതത്തിന്റെ തിരക്കിലും ഞാൻ
നന്മയുടെ വിഹായസ്സിലേക്ക് പറന്നു കേറി.
പാറിപറന്നു മധു നുകർന്നു ചെറു പൂമ്പാറ്റയെ പോൽ.
ഓടി നടന്നു ഞാനാ പുസ്തക ലോകത്തിൽ
പുഞ്ചിരിക്കുന്ന മുഖവും തുടിക്കുന്ന മനസ്സുമായ്.
ഏറ്റെടുത്തു ഞാനാ നന്മയുറ്റ പുതു വായനയെ.
പുസ്തകങ്ങൾ ഇന്നെനിക്ക് പ്രിയമായി.
അഴകുള്ള പുസ്തകങ്ങളാല്‍ മാത്രം
ഒന്നുമാവില്ല,
സൂക്ഷ്മ വായനയും
സ്വപ്നങ്ങളില്ലെന്നാകില്‍
-ഷംല കാളംതൊടിയിൽ