New Update
/sathyam/media/media_files/2025/05/07/chqUeSAih2jWgPrIH6Od.jpg)
മനുഷ്യരെല്ലാമിന്നാട്ടിൽ തുല്യരായിജ്ജനിച്ചവർ
അധികാരാവകാശങ്ങളെല്ലാമെല്ലാം സമാസമം.
ജനങ്ങളേറെയും പക്ഷേ, യില്ലായ്‌മകൾ സഹിക്കുവോർ
വിഭവങ്ങൾ സമ്യദ്ധം താനീലോകം പറുദീസയാം.
ബലത്താൽ കൈയ്യടക്കുന്നൂ കുബേരന്മാരധീശരായ്
നടക്കുന്നില്ല സമ്പത്തിൻ ഗ്രാമോന്മുഖമൊഴുക്കുകൾ.
കേരളം വഴി കാട്ടുന്നൂ വികേന്ദ്രീകൃതശൈലിയിൽ
സ്വയംഭരണ സന്നദ്ധം തദ്ദേശഭരണ (ക്രമം.
ആസൂത്രണ മഹായജ്ഞം ജനകീയമടിത്തറ ഇന്ത്യയ്ക്കു
വഴികാട്ടുന്നൂ കേരളീയപരീക്ഷണം.
ആസൂത്രണ നവോത്ഥാനമിന്ത്യയിൽത്തന്നെയാദ്യമായ്
ശുക്രനീതിയിലാരംഭം ഗാന്ധിയൻ ഗ്രാമവാഴ്ച്‌ചയും.
പഠിച്ചും മനനംചെയ്തും കണ്ടെത്തൂ നൂതനം വഴി
ഗ്രാമസ്വരാജിൻ വ്യാഖ്യാനം തനതായൊരു വീക്ഷണം.