'ഇന്ദ്രിയതയുടെ സംഘനൃത്തം' (കവിത)

New Update
poem saneesh sajib

വർണ്ണാഭമീ പൃഥ്വിസൗധത്തിൽ,
കുസുമതുല്യമായെൻ നയനപഥത്തിൽ ഇതളടർത്തി വിരിഞ്ഞു നിൻ മന്ദസ്മിതം.
പൂർണ്ണചന്ദ്രശോഭയും നാണിച്ചുനിന്ന വദനദീപ്തി.
ഇളം തിരമാലകൾ പരസ്പരം തഴുകുംപോൽ ഒഴുകിയിറങ്ങിയ വേണിയിഴകൾ.
അഞ്ചനം തലോടിയ മിഴികൾ അലങ്കൃതമാക്കിയ ലപനമോ,
നിശാഗന്ധിപോൽ മൃദുവും.
പനിനീർപ്പൂവിൻറെ അഭിലാഷം,
തപ്തരക്തം തുടിക്കുന്ന അധരനൃത്തം.
നിൻ പാദസരത്തിൻ താനലയത്തിൽ, 
ഒരു കാലം വർഷിച്ചു തോരുന്ന
ഗാനകിന്നരൻ്റെ ഇന്ദ്രിയാതീതമായ തൂലിക പോലും കവിയുടെ മഷിപ്പാത്രം ദാഹിച്ച മുഹൂർത്തത്തിൽ, 
ധ്യാനിച്ചുപോയി ഞാനറിഞ്ഞിടാതെയെൻ അഹം,
അനർഘമീ ക്ഷണം, ഈശ്വരാ, അനന്തമായിരുന്നേൽ.

Advertisment
Advertisment