New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ റേഷന്‍ ദുരുപയോഗങ്ങള്‍ തടയുന്നതിനായി പ്രത്യേക സംവിധാനം ആരംഭിക്കുമെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ഇതുപ്രകാരം ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയതിന് ശേഷം റേഷന്‍ കാര്‍ഡുടമയ്ക്ക് സന്ദേശം അയക്കും.
സബ്‌സിഡി വസ്തുക്കള്‍ നിയന്ത്രിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഫൈസല്‍ അല്‍ മെദ്‌ലെജ് പറഞ്ഞു. സന്ദേശം ലഭിക്കുന്നതുവഴി കാര്‍ഡുടമയ്ക്ക് അയാള്‍ വാങ്ങിയതിനെക്കുറിച്ചും അക്കൗണ്ടില്‍ ഇനി ബാക്കിയെത്ര അവശേഷിക്കുന്നുണ്ട് എന്നതും വ്യക്തമായി മനസിലാക്കാന്‍ സാധിക്കും.