ഭാഗിക കര്‍ഫ്യൂ: പുതിയ തീരുമാനങ്ങള്‍ സ്വീകരിക്കാതെ കുവൈറ്റ് മന്ത്രിസഭ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 8, 2021

കുവൈറ്റ് സിറ്റി: ഭാഗിക കര്‍ഫ്യൂ ഭേദഗതി സംബന്ധിച്ച് കുവൈറ്റ് മന്ത്രിസഭ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമായ ‘അല്‍ ഖബാസ്’ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതുവഴി എന്തൊക്കെ ഗുണങ്ങളുണ്ടായി, മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭ വിലയിരുത്തും. തുടര്‍ന്നായിരിക്കും കര്‍ഫ്യൂ നീട്ടണമോ അതോ റദ്ദാക്കണോ എന്നത് തീരുമാനിക്കൂവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

×