കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസം അവസാനിക്കുന്നതു വരെ തുടരും; സമയത്തില്‍ മാറ്റമില്ല

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 19, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസം അവസാനിക്കുന്നതു വരെ തുടരും. നിലവിലെ സമയത്തില്‍ മാറ്റമുണ്ടായിരിക്കില്ല. ഇപ്പോള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. എന്നാല്‍ കൊവിഡ് വ്യാപനം വരും ദിവസങ്ങളില്‍ രൂക്ഷമായാല്‍ സമയത്തില്‍ മാറ്റം വരുത്താനും തീരുമാനമായി.

×