Advertisment

ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ആലോചിക്കണമെന്ന് ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ

എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്.

New Update
binoy viswam aa raheem

തിരുവനന്തപുരം: എസ്എഫ്‌ഐയെ വിമര്‍ശിച്ചതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ. ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിം പറഞ്ഞു. ‘ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്‌ഐക്ക് അറിയാം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷ ഐക്യത്തിന് തടസമാകുമെന്നും ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഎ റഹിം പറഞ്ഞു.

Advertisment

എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. എസ്എഫ്‌ഐ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലനും രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ബാലന്‍ പറഞ്ഞു.

binoy viswam
Advertisment