/sathyam/media/media_files/JKlU9LZCyKJnoA6RAPuw.jpg)
ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ (എഎപി) മദ്യനയ കുംഭകോണക്കേസില്‍ പ്രതിയാക്കിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, ഇന്ന് പ്രോസിക്യൂഷന്‍ പരാതി ഫയല്‍ ചെയ്യുന്നുണ്ടെന്നും എഎപിയെ പ്രതിയാക്കിയിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു സുപ്രീം കോടതിയെ അറിയിച്ചു.
2021-22 ലെ ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് മദ്യനയ കേസ്, പിന്നീട് അത് റദ്ദാക്കപ്പെട്ടു. 'സൗത്ത് ഗ്രൂപ്പ്' നല്‍കിയ 100 കോടി രൂപ 'കൈക്കൂലി'യില്‍ 45 കോടി രൂപ അഴിമതി പണം ആയി എഎപി 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്ന് അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ഹവാല വഴിയാണ് പണം അയച്ചതെന്ന് എഎസ്ജി രാജു കോടതിയെ അറിയിച്ചു.
കേസില്‍ ഇതുവരെ ഏഴ് കുറ്റപത്രങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ചത്. മാര്‍ച്ച് 21 ന് അരവിന്ദ് കേജ്രിവാളും മാര്‍ച്ച് 15 ന് കവിതയും ഉള്‍പ്പെടെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായി ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഏപ്രില്‍ 10നാണ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us