Advertisment

താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടും; ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി

മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിറ്റിങ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

New Update
anil antony-3

പത്തനംതിട്ട: താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആന്റണിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചപ്പോള്‍ പോലും പിതാവ് ടെന്‍ഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെന്‍ഷനുമില്ലെന്നും അനില്‍ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാന്‍ പോകില്ല. എന്‍ഡിഎ പ്രവര്‍ത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിറ്റിങ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ശക്തമായ പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്. മൂന്ന് മുന്നണികളും വലിയ പ്രചാരണ പരിപാടികളാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് പത്തനംതിട്ടയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്.പത്തനംതിട്ടയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് എ കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണി.

pathanamthitta
Advertisment