Advertisment

അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മാനും കുടുംബസമേതം അയോധ്യ രാമക്ഷേത്രത്തിൽ

പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകാന്‍ രാജ്യത്തെ വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രമുഖരെത്തിയിരുന്നു.

New Update
arvind bhagavatn ram mandir.jpg



ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) മേധാവിയുമായ അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രം  സന്ദര്‍ശിച്ചു. കെജ്രിവാളിനൊപ്പം ഭാര്യയും അമ്മയും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാനും കുടുംബവും ഉണ്ടായിരുന്നു. ''ഇന്ന് എന്റെ മാതാപിതാക്കളോടും ഭാര്യയോടും കൂടി അയോധ്യയില്‍ സന്ദര്‍ശിച്ച്, ശ്രീരാമക്ഷേത്രത്തില്‍ രാം ലല്ലയുടെ ദിവ്യ ദര്‍ശനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി'' എക്സില്‍ ഒരു പോസ്റ്റില്‍ കെജ്രിവാള്‍ പറഞ്ഞു. ''ഭഗവന്ത് ജിയും കുടുംബവും ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എല്ലാവരും ഒരുമിച്ച് ശ്രീരാമനെ ദര്‍ശിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കും എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

അരവിന്ദ് കെജ്രിവാളിന്റെ അയോധ്യയിലേക്കുള്ള രണ്ടാമത്തെ യാത്രയാണിത്. 2021ലാണ് അദ്ദേഹം അവസാനമായി സ്ഥലം സന്ദര്‍ശിച്ചത്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രാണ്‍ പ്രതിഷ്ഠ പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചില്ലെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. രാജ്യത്തും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യമാണ് പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങെന്ന് കെജ്രിവാള്‍ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് നിന്ന് അയോധ്യയിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് തന്റെ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 

പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകാന്‍ രാജ്യത്തെ വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രമുഖരെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശല്‍ എന്നിവരടക്കം ചടങ്ങില്‍ പങ്കെടുത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകള്‍ ഇഷ അംബാനി ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തിലെത്തി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എന്നിവരുടെ സാന്നിധ്യത്തിലാണ് 'പ്രാണപ്രതിഷ്ഠ' ചടങ്ങുകള്‍ നടന്നത്.  

 

Arvind Kejriwal bhagavant mann
Advertisment