Advertisment

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു

തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

New Update
ashok chavan bjpp.jpg

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍  ബിജെപിയില്‍ ചേര്‍ന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിട്ട് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.  

Advertisment

'ഞാന്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നപ്പോള്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു, ഇപ്പോള്‍, ലോക്സഭയിലായാലും സംസ്ഥാന തെരഞ്ഞെടുപ്പായാലും എന്റെ വലയത്തില്‍ ബിജെപി വിജയിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും' ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ചവാന്‍ പറഞ്ഞു. ''ഇത്രയും വര്‍ഷമായി ഞാന്‍ ഉള്‍പ്പെട്ട പാര്‍ട്ടിയില്‍ ആര്‍ക്കെതിരെയും അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'കേസ് ഹൈക്കോടതിയിലാണ്. നിയമം അതിന്റെ വഴിക്ക് പോകും. അതൊരു രാഷ്ട്രീയ തന്ത്രമാണെന്ന് മാത്രമേ ഞാന്‍ പറയൂ. ഞാന്‍ ഇതിനകം തന്നെ അത് നേരിടേണ്ടി വന്നിട്ടുണ്ട്' ആദര്‍ശ് ഭവന കുംഭകോണക്കേസിനെക്കുറിച്ച് സംസാരിക്കവെ ചവാന്‍ പറഞ്ഞു.
 
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1987ല്‍ ആദ്യമായി ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ രണ്ടാം തവണയും ലോക്സഭാ എംപിയായി. ഇതുകൂടാതെ ഒരിക്കല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ രണ്ടുതവണ എംപിയും നാലുതവണ എംഎല്‍എയുമായിരുന്ന വ്യക്തിയാണ് അശോക് ചവാന്‍. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് സര്‍ക്കാരിലെ സാംസ്‌കാരികകാര്യം, വ്യവസായം, ഖനി, പ്രോട്ടോക്കോള്‍ മന്ത്രിയായിരുന്നു അശോക്

 

ashok chavan
Advertisment