'48 വര്‍ഷം, കറിവേപ്പില പോലെയായി'; കോണ്‍ഗ്രസ് വിട്ട ബാബ സിദ്ദിഖ് എന്‍സിപിയില്‍

48 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബാബാ സിദ്ദിഖ് പാര്‍ട്ടി വിട്ടത്. ചില തീരുമാനങ്ങള്‍ വേദനാജനകമായിരിക്കും.

New Update
baba siddique ncp.jpg

മുംബൈ: കോണ്‍ഗ്രസ് വിട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് അജിത് പവാര്‍ വിഭാഗം എന്‍സിപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് എന്‍സിപി പ്രവേശനം. ഭക്ഷണത്തിന് രുചി കൂടാന്‍ കറിവേപ്പില ഉപയോഗിക്കുന്നത് പോലെയായിരുന്നു കോണ്‍ഗ്രസില്‍ തന്റെ സ്ഥാനമെന്ന് ബാബ സിദ്ദിഖ് തുറന്നടിച്ചു.

Advertisment

48 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബാബാ സിദ്ദിഖ് പാര്‍ട്ടി വിട്ടത്. ചില തീരുമാനങ്ങള്‍ വേദനാജനകമായിരിക്കും. എങ്കിലും നിശ്ചയമായും എടുക്കേണ്ടതുണ്ട് എന്നായിരുന്നു രാജിയിലെ പ്രതികരണം. മുംബൈ കോണ്‍ഗ്രസിലെ പ്രധാന മുഖമായിരുന്നു അദ്ദേഹം. രാജിവേളയില്‍ തന്നെ അജിത് പക്ഷത്തിനൊപ്പ പോകുമെന്ന സൂചന ബാബാ സിദ്ദിഖ് നല്‍കിയിരുന്നു.

'ഞാന്‍ അജിത് പക്ഷത്തിനൊപ്പമുണ്ടാവും. കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലേക്കാണ് എന്റെ യാത്ര. കുറച്ച് ദിവസം മുമ്പ് പ്രഫുല്‍ പട്ടേലിനെ കണ്ടിരുന്നു. അതിന് ശേഷമാണ് അജിത് പക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കാമെന്ന തീരുമാനത്തിലെത്തിയത്.' എന്നായിരുന്നു പ്രതികരണം.

latest news
Advertisment