നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി; വിരുതുനഗറില്‍ രാധിക ശരത്കുമാര്‍

കൊല്ലം, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

New Update
radhika sarathkumar modi.jpg

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. എന്നാല്‍ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങള്‍ ഇല്ല.

Advertisment

കൊല്ലം, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതേസമയം, നടി രാധിക ശരത്കുമാര്‍ വിരുതുനഗറില്‍നിന്ന് മത്സരിക്കും. രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.

radhika sarathkumar bjp
Advertisment