Advertisment

കോണ്‍ഗ്രസിന്റെ മടിയില്‍ ഇരുന്നാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്. അവരെ പിന്തുണയ്ക്കാന്‍ ആരും വരില്ല. അതുകൊണ്ടാണ് മറ്റ് താരങ്ങള്‍ പ്രതിഷേധക്കാരെ പിന്തുണയ്ക്കാത്തത്. അവരുമായി പോരാടാന്‍ താന്‍ ഇനി തൂങ്ങി മരിക്കണോ?; പരിഹസിച്ച് ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിംഗ്

മുന്‍നിര ഗുസ്തിക്കാര്‍ ഇപ്പോഴും പ്രതിഷേധം പ്രകടിപ്പിക്കുകയും സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുകയും ചെയ്തെങ്കില്‍, സഹായിക്കാന്‍ ഞാന്‍ എന്തുചെയ്യണം?' അദ്ദേഹം  ചോദിച്ചു.

New Update
brij bhushan neww

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി സഞ്ജയ് സിംഗ തിരഞ്ഞെടുക്കപ്പെട്ടതിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പരിഹസിച്ച് ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിംഗ് ശരണ്‍. കോണ്‍ഗ്രസിന്റെ മടിയില്‍ ഇരുന്നാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്. അവരെ പിന്തുണയ്ക്കാന്‍ ആരും വരില്ല. അതുകൊണ്ടാണ് മറ്റ് താരങ്ങള്‍ പ്രതിഷേധക്കാരെ പിന്തുണയ്ക്കാത്തത്. അവരുമായി പോരാടാന്‍ താന്‍ ഇനി തൂങ്ങി മരിക്കണോയെന്നും ബ്രിജ് ഭൂഷണ്‍ ചോദിച്ചു. മുന്‍ ഡബ്ല്യുഎഫ്‌ഐ മേധാവിയായ ബ്രിജ് ഭൂഷണിന്റെ അടുത്ത സഹായിയാണ് സഞ്ജയ് സിംഗെന്ന് ആരോപിച്ചാണ് താരങ്ങളുടെ പ്രതിഷേധം.

Advertisment

'കഴിഞ്ഞ 11 മാസത്തിലേറെയായി ഗുസ്തി രംഗത്ത് പുരോഗതിയില്ല. ന്യായമായ തിരഞ്ഞെടുപ്പ് നടക്കുകയും ഞങ്ങളുടെ ക്യാമ്പില്‍ നിന്ന് ബബ്ലു എന്ന സഞ്ജയ് സിംഗ് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മറ്റ് സ്ഥാനാര്‍ത്ഥി 33 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. കായികരംഗത്തെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഞങ്ങളുടെ ക്യാമ്പിന്റെ ലക്ഷ്യം', അദ്ദേഹം പറഞ്ഞു. 'പറയൂ, മുന്‍നിര ഗുസ്തിക്കാര്‍ ഇപ്പോഴും പ്രതിഷേധം പ്രകടിപ്പിക്കുകയും സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുകയും ചെയ്തെങ്കില്‍, സഹായിക്കാന്‍ ഞാന്‍ എന്തുചെയ്യണം?' അദ്ദേഹം  ചോദിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തിക്കാര്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ മുന്‍നിര ഒളിമ്പ്യന്‍മാര്‍ മാസങ്ങള്‍ നീണ്ട പ്രതിഷേധമാണ് നടത്തിയത്. ഇതിനിടെ ബ്രിജ് ഭൂഷണ്‍ സിംഗ് ശരണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതോടെ ജൂണില്‍ പ്രതിഷേധം അവസാനിപ്പിച്ചു. അഞ്ച് മാസത്തിലേറെ നീണ്ട പ്രതിഷേധത്തിനാണ് അന്ത്യമായത്.  

സഞ്ജയ് സിങ്ങിനെ ഡബ്ലുഎഫ്‌ഐ അധ്യക്ഷനായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ തന്റെ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം കത്തെഴുതുകയും ചെയ്തു. എക്സില്‍ പങ്കുവെച്ച പോസ്റ്റലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നേരത്തെ റിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് താന്‍ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബജ്രംഗ് പുനിയയുടെ നീക്കം. 'എന്റെ പത്മശ്രീ പുരസ്‌കാരം ഞാന്‍ പ്രധാനമന്ത്രിക്ക് തിരികെ നല്‍കുന്നു. അത് പറയാനുള്ള കത്താണിത്...', താരം എക്സില്‍ കുറിച്ചു.

 

brij bhushan wrestlers
Advertisment