Advertisment

സി.പി.ഐ.എം ചിഹ്നമായ അരിവാള്‍, ചുറ്റിക മനുഷ്യനെ കൊല്ലുന്ന മാരകായുധങ്ങള്‍: ചെറിയാന്‍ ഫിലിപ്പ്

ദേശീയ കക്ഷി പദവി നഷ്ടപ്പെടുമ്പോള്‍ കാലഹരണപ്പെട്ട ചിഹ്നവും കൊടിയും നഷ്ടപ്പെടുന്നതില്‍ സി.പി.ഐ.എം നേതാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.

New Update
cheriyan philip real.jpg

തിരുവനന്തപുരം: സി.പി.ഐ.എം ചിഹ്നമായ അരിവാള്‍, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്. അരിവാള്‍ കര്‍ഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു.

കേരളത്തിന് പുറത്ത് ചുവപ്പ് കൊടി കാണുന്നത് അപകടത്തിലായ റോഡിന്റെയോ പാലത്തിന്റെയോ സമീപം തലയോട്ടി ചിത്രമുള്ള ബോര്‍ഡിനോടൊപ്പം മാത്രമാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. ദേശീയ കക്ഷി പദവി നഷ്ടപ്പെടുമ്പോള്‍ കാലഹരണപ്പെട്ട ചിഹ്നവും കൊടിയും നഷ്ടപ്പെടുന്നതില്‍ സി.പി.ഐ.എം നേതാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.

നുകംവെച്ച കാള, പശുവും കിടാവും എന്നീ ചിഹ്നങ്ങള്‍ക്കു പകരമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മനുഷ്യന്റെ കര്‍മ്മത്തിന്റെ പ്രതീകമായ കൈപ്പത്തി ചിഹ്നമായി തെരഞ്ഞെടുത്തത്.എ.കെ.ബാലന്‍ പറഞ്ഞതു പോലെ ഈനാംപേച്ചിയോ മരപ്പട്ടിയോ ചിഹ്നമായി സി.പി.ഐ.എം ന് തെരഞ്ഞെടുക്കാമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു

cheriyan philiph
Advertisment