ന്യായമായി അര്‍ഹതപ്പെട്ട നികുതി വിഹിതം കിട്ടേണ്ടതുണ്ട്. സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്‍ഡ് കിട്ടണം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുകയാണ്. വസ്തുതകള്‍ മറച്ചുവെക്കാന്‍ കേന്ദ്രധനമന്ത്രി കേരളത്തില്‍ എത്തി; ഔദാര്യം അല്ല ആവശ്യപ്പെട്ടത്: മുഖ്യമന്ത്രി

തൊഴിലുറപ്പ് പദ്ധതി കേരളം മികച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കുകയാണ് എന്നാല്‍ കേന്ദ്രം രണ്ട് കോടിയുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തി.ജിഎസ്ടി കണക്ക് എജി നല്‍കിയില്ലെന്ന വാദം യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഉള്ള തന്ത്രമാണന്നും മുഖ്യമന്ത്രി പറഞ്ഞു.

New Update
Pinarayi-Vijayan-Reacts-Youth-Congress-Black-Flag-Protest.jpg

മലപ്പുറം: കേന്ദ്ര വിഹിതത്തിന് വേണ്ടി കേരളം കൃത്യമായ അപേക്ഷ നല്‍കിയിട്ടില്ലെന്ന കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ആരോപണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി. വസ്തുതകള്‍ മറച്ചു വെക്കാന്‍ കേന്ദ്രധനമന്ത്രി തന്നെ കേരളത്തില്‍ എത്തിയെന്നും ഔദാര്യം അല്ല ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായമായി അര്‍ഹതപ്പെട്ട നികുതി വിഹിതം കിട്ടേണ്ടതുണ്ട്. സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്‍ഡ് കിട്ടണം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുകയാണ്. 356108 ലൈഫ് വീടുകള്‍ നിര്‍മിച്ചു. 72000 രൂപയാണ് പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം അനുവദിക്കുന്നത്. 31.45% മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നുള്ളൂവെന്നും പുതിയ വീടുകള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

നാല് ലക്ഷത്തില്‍ ചെറിയൊരു കാശ് തരുന്നവര്‍ക്ക് പേര് വരണം എന്ന് പറയാന്‍ എന്ത് അര്‍ഹത എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഒരു വീടിന്റെ കാര്യത്തിലും പ്രത്യേക ബ്രാന്‍ഡിംഗ് നടത്തുന്നില്ല. കേന്ദ്രം പല തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്റെ വിഹിതം കേന്ദ്രം വര്‍ഷങ്ങളായി നല്‍കിയില്ല. ഇപ്പോഴാണ് നല്‍കി തുടങ്ങിയത്. കുടിശിക കിട്ടാത്തത് കൊണ്ട് പെന്‍ഷന്‍കാര്‍ക്ക് പണം കിട്ടാതെയായിട്ടില്ല. പണം അനുവദിക്കാത്തത് എന്തുകൊണ്ട് എന്നതിന് കേന്ദ്രത്തിന് മറുപടിയില്ല. 16.62 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമുള്ള ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി കേരളം മികച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കുകയാണ് എന്നാല്‍ കേന്ദ്രം രണ്ട് കോടിയുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തി.ജിഎസ്ടി കണക്ക് എജി നല്‍കിയില്ലെന്ന വാദം യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഉള്ള തന്ത്രമാണന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. യഥാസമയം ഫണ്ടുകള്‍ ലഭ്യമല്ലാത്തത് കൊണ്ട് കേരളം പ്രയാസം അനുഭവിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുസാറ്റ് ദുരന്തം ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുവെന്നും വലിയ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് നവകേരള സദസ്സിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തില്‍ സത്വര നടപടി സ്വീകരിക്കുമെന്നും മാനദണ്ഡങ്ങള്‍ കാലാനുസൃതമായി പുതുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോളേജിലെ പരിപാടികള്‍ക്ക് സാധാരണയായി പൊലീസ് അനുമതി വാങ്ങാറില്ല. എന്തെങ്കിലും ഉണ്ടായാല്‍ പെട്ടെന്ന് പോലീസിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. നവ കേരള സദസ്സ് നാല് ജില്ലകള്‍ പിന്നിടുമ്പോള്‍ ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചമാണെന്നും ജനലക്ഷങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

malappuram cm pinarayi vijayan Navakerala sadas
Advertisment