കെ.അണ്ണാമലൈക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിഎംകെ

ടൂര്‍ണമെന്റിന്റെ അറിയിപ്പില്‍ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

New Update
k annamalai1

ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ഥി കെ.അണ്ണാമലൈക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടര്‍മാര്‍ക്കായി ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതായാണ് അണ്ണാമലൈക്കെതിരായ പരാതി. ടൂര്‍ണമെന്റിന്റെ അറിയിപ്പില്‍ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment

ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവില്‍ പണം നല്‍കാന്‍ നീക്കം ഉണ്ടെന്നും ഡിഎംകെ ആരോപിച്ചു. ഇന്നും നാളെയുമായി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മത്സരങ്ങള്‍ തടയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.

k annamalai
Advertisment