Advertisment

സൂറത്ത് ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസ് നിയമനടപടിക്ക്

ഒപ്പിന്റെ ആധികാരികത വിലയിരുത്താന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പറഞ്ഞു.

New Update
surat bjpp.jpg

സൂറത്ത്: സൂറത്ത് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസ് നിയമനടപടിക്ക്. ജൂണ്‍ നാലിന് ശേഷം കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഒത്തുകളിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ഒപ്പിന്റെ ആധികാരികത വിലയിരുത്താന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പറഞ്ഞു. ‘ജയ പരാജയത്തെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച, മറിച്ച് അതിന്റെ തത്വങ്ങളെക്കുറിച്ചാണ്. ഒരു റിട്ടേണിംഗ് ഓഫീസര്‍ക്കും ഒപ്പിന്റെ ആധികാരികത വിലയിരുത്താന്‍ കഴിയില്ല. തന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ മനു അഭിഷേക് സിങ്വിയല്ലെങ്കില്‍ അയാള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാതെ ഒപ്പുകളുടെ ആധികാരികത എങ്ങനെയെന്ന് തീരുമാനിക്കാന്‍ കഴിയുക.’ മനു അഭിഷേക് സിങ്വി ചോദിച്ചു.റിട്ടേണിംഗ് ഓഫീസര്‍ നോട്ടയെക്കുറിച്ച് മറന്നു. ഒരാള്‍ നോമിനേഷന്‍ പിന്‍വലിക്കുകയും മറ്റാരും അവശേഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ വിജയി ആയി പ്രഖ്യാപിക്കാമെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. നോട്ട എന്നതും ഒരു സ്ഥാനാര്‍ത്ഥിയാണ്. സൂറത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ബിജെപി ഇത് ചെയ്യില്ലായിരുന്നുവെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു.

നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചതിന്റെ കൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചവരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് പറഞ്ഞായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നിലേഷ് കുംഭാനിയുടെ നാമനിര്‍ദേശ പത്രിക ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ തള്ളിയത്. ശേഷം കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് പദ്‌സലയുടെ നാമനിര്‍ദ്ദേശ പത്രികയും റിട്ടേണിംഗ് ഓഫീസര്‍ തള്ളി.

bjp
Advertisment