പൊന്നാനി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 139-ാം സ്ഥാപക ദിനം പുറങ്ങിൽ കോൺഗ്രസ് ആചരിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് പുറങ്ങിൽ ഡി.സി. സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് കോൺഗ്രസ് പതാക ഉയർത്തി.
വി.കുഞ്ഞിബാവ അദ്ധ്യക്ഷത വഹിച്ചു. കെ.പി. അമീർ, എം.കെ. അലിക്കുട്ടി, കെ.പി. നാസർ, ഫക്കറുദ്ധീൻ,മങ്ങാട്ട് അബ്ദുൾ കാദർ , എം.കെ.ഗഫൂർ, കോയ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യയുടെ ജനാധിപത്യവും, മതേതരത്വവും തകരാതിരിക്കാൻ കോൺഗ്രസ് ശക്തിപ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ടി.കെ. അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരമേൾക്കേണ്ടത് ഇന്ത്യയുടെ ഭാവിക്ക് അത്ത്യന്താപേക്ഷിതമാണെന്നും ടി.കെ. അഷറഫ് പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും,ജനാധിപത്യം അപകടപെടാതിരിക്കാൻ കോൺഗ്രസ് അതി ശക്തമായി തിരിച്ച് വന്നേ മതിയാകു എന്ന് ഇന്ത്യൻ ജനത തിരിച്ചറിയുമെന്ന വിശ്വാസമാണ് ഈ 139ാം വാർഷികത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിനുള്ളത് എന്നും ടി.കെ. അഷറഫ് അഭിപ്രായപ്പെട്ടു