വിഡിയോ പങ്കിടാന്‍ നിര്‍ദേശം, 24 മണിക്കൂര്‍ നിരീക്ഷണ സംഘം; സുതാര്യമായ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ സന്നാഹവുമായി കോണ്‍ഗ്രസ്

വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ.

New Update
cong vote.jpg

ഡൽഹി; സുതാര്യമായ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ സന്നാഹവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ വിഡിയോ പങ്കിടാന്‍ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനായി സംഘം. അടിയന്തര നിയമനടപടികള്‍ക്കും പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Advertisment

വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. ആരെയും ഭയപ്പെടരുത്, ചുമതലകള്‍ കൃത്യമായി നിറവേറ്റുക. ജനങ്ങളുടെ ഇച്ഛ പരമോന്നതമാണ്, ഭീഷണിക്ക് വഴങ്ങരുത്. ഏകാധിപത്യ പ്രവണതകള്‍ നടക്കും, ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്നും ഖര്‍ഗെ കത്തില്‍ പറയുന്നു.

543 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. മണിക്കൂറുകൾക്കകംതന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും. വോട്ടണ്ണെലിനുള്ള ക്രമീകരണങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്.

loksabha election 2024
Advertisment