ബൈഡന്റെ പിന്തുണയോടെ സോറോസിന്റെ ധനസഹായ പദ്ധതി': കൊളറാഡോ കോടതി വിധിയെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്

14ാം അമന്‍ഡ്മെന്റിലെ 3-ാം വകുപ്പ് പ്രകാരമാണ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചത്. ഇതോടെ യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപ് മാറി.

New Update
donald trump

കൊളറാഡോ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് എന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ബൈഡന്റെ പിന്തുണയുള്ള പദ്ധതി' എന്നാണ് ട്രംപ് കോടതി വിധിയെ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന്  അയോഗ്യനാക്കിയ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. യുഎസ് പ്രസിഡന്റ്  ജോ ബൈഡന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. 2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

Advertisment

'വക്രബുദ്ധികാരനായ ജോ ബൈഡനും തീവ്ര ഇടതുപക്ഷ ഗ്രൂപ്പും ഏത് വിധേനയും ഞങ്ങളെ തടയാന്‍ തീവ്രശ്രമം നടത്തുന്നതില്‍ അതിശയിക്കാനില്ല. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍, മുമ്പ് കണ്ടിട്ടില്ലാത്ത വിധം യുഎസ് ഭരണഘടനകള്‍ അവര്‍ ലംഘിക്കും.' - ട്രംപ് പറഞ്ഞു.  'ജോ ബൈഡന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്... ഉയര്‍ന്ന തലത്തിലുള്ള തിരഞ്ഞെടുപ്പ് ഇടപെടലിനായി അദ്ദേഹം നിയമപാലകരെ ആയുധമാക്കുകയാണ്, ഞങ്ങള്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതാണ് കാരണം.' - ട്രംപ് കൂട്ടിച്ചേര്‍ത്തു.

14ാം അമന്‍ഡ്മെന്റിലെ 3-ാം വകുപ്പ് പ്രകാരമാണ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചത്. ഇതോടെ യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപ് മാറി.  2020ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ബൈഡന്‍ അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു. 2024 ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം നല്‍കുന്നതില്‍ മുന്‍നിരക്കാരനായ ട്രംപിനെ  മത്സരിക്കുന്നതില്‍ നിന്ന് യുഎസ് ഭരണഘടന വിലക്കുന്നുവെന്നാണ് കൊളറാഡോ കോടതി പ്രഖ്യാപിച്ചത്. കോടതിയുടെ തീരുമാനം ഭൂരിപക്ഷവും അംഗീകരിച്ചു. ഞങ്ങള്‍ ഈ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് നിസ്സാരമായിട്ടല്ലെന്നാണ് ഭൂരിപക്ഷം ജസ്റ്റിസുമാരും വിധിയില്‍ വ്യക്തമാക്കിയത്.

'ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള ചോദ്യങ്ങളുടെ വ്യാപ്തി ഞങ്ങള്‍ ശ്രദ്ധിക്കുന്നു. ഭയമോ പ്രീതിയോ കൂടാതെ, നിയമം അനുശാസിക്കുന്ന തീരുമാനങ്ങളോടുള്ള പൊതു പ്രതികരണത്തില്‍ പതറാതെ, നിയമം പ്രയോഗിക്കാനുള്ള ഞങ്ങളുടെ കടമ ഞങ്ങള്‍ നിര്‍വഹിക്കുന്നു.' - വിധി പുറപ്പിടുവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനം ചരിത്രപരവും നീതിയുക്തവുമാണെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി സംരക്ഷിക്കാന്‍ ആവശ്യമാണെന്നും ക്രൂ പ്രസിഡന്റ് നോഹ് ബുക്ക്ബൈന്‍ഡര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം ക്യാപിറ്റോളില്‍ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ബാലറ്റില്‍ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

 

 

 

america latest news donald truimph
Advertisment