'ചിലപ്പോഴൊക്കെ ഞങ്ങൾ ദേശീയ പാർട്ടികളുമായി സഖ്യമുണ്ടാക്കും. അങ്ങനെ വരുമ്പോൾ ഞങ്ങൾക്ക് അനുയോജ്യമല്ലാത്ത അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു'. 'ബിജെപി ബന്ധം ഉപേക്ഷിക്കാൻ തീരുമാനം എടുത്തത് 2 കോടി വരുന്ന പാർട്ടി പ്രവർത്തകർ'; എടപ്പാടി പളനിസ്വാമി

ചിലപ്പോഴൊക്കെ ഞങ്ങൾ ദേശീയ പാർട്ടികളുമായി സഖ്യമുണ്ടാക്കും. അങ്ങനെ വരുമ്പോൾ ഞങ്ങൾക്ക് അനുയോജ്യമല്ലാത്ത അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു

New Update
edappadi palanisamy

ചെന്നൈ; സംസ്ഥാനത്തെ രണ്ട് കോടി പാർട്ടി പ്രവർത്തകരുടെ അഭിപ്രായം പരിഗണിച്ചാണ് എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുപോകാൻ ഏകകണ്ഠമായ തീരുമാനമെടുത്തതെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും, എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി. ബിജെപിയുമായുള്ള നാലുവർഷത്തെ സഖ്യം അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

Advertisment

"ചിലപ്പോഴൊക്കെ ഞങ്ങൾ ദേശീയ പാർട്ടികളുമായി സഖ്യമുണ്ടാക്കും. അങ്ങനെ വരുമ്പോൾ ഞങ്ങൾക്ക് അനുയോജ്യമല്ലാത്ത അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. എന്നാൽ ഇനി അങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ല" എന്തുകൊണ്ടാണ് എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് എന്ന ചോദ്യത്തിന് പളനിസ്വാമി മറുപടി പറഞ്ഞു. 

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി പാർട്ടി യോഗത്തിൽ പ്രമേയം പാസാക്കിയെന്ന് പളനിസ്വാമി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ ബിജെപിയുമായുള്ള സഖ്യം വേർപെടുത്താൻ താൻ ഒറ്റയ്ക്ക് ആഹ്വാനം ചെയ്‌തിട്ടില്ലെന്നും പാർട്ടി കേഡർമാർ എടുത്ത കൂട്ടായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എഐഎഡിഎംകെയുടെ നേതൃത്വത്തിൽ സഖ്യം രൂപീകരിക്കുമെന്ന് പളനിസ്വാമി ആവർത്തിച്ചു. സെപ്റ്റംബർ 25നാണ് എഐഎഡിഎംകെയുടെ മുൻ നേതാക്കളെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും, എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുപോവുകയും ചെയ്‌തത്‌.

മുതിർന്ന എഐഎഡിഎംകെ നേതാക്കൾ ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ വിളിച്ച് പാർട്ടി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രവർത്തികളിൽ അതൃപ്‌തി അറിയിച്ചതിന് പിന്നാലെയാണ് അവർ സഖ്യമുപേക്ഷിക്കാൻ തീരുമാനിച്ചത്. 

ദ്രാവിഡ പ്രവർത്തകനായ സിഎൻ അണ്ണാദുരൈയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിന് അണ്ണാമലൈമാപ്പ് പറയണമെന്നും, അല്ലെങ്കിൽ അദ്ദേഹത്തെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.

Chennai edappady palaniswamy
Advertisment