Advertisment

അയോധ്യയിലേക്ക് ക്ഷണം ലഭിച്ചു; നാളെ പോകുമെന്ന് ഗവർണർ

രാജ്യത്തിനകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. അയോധ്യയിലെ ക്ഷേത്രം ആര്‍എസ്എസും ബിജെപിയും രൂപം നല്‍കിയ രാഷ്ട്രീയ പദ്ധതി മാത്രമാണ്.

New Update
പൗരത്വ നിയമ ഭേദ​ഗതി: സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ പ്രതിഷ്ഠാ ദിനമായ 22ന് പോകില്ല. അന്ന് വലിയ തിരക്കുണ്ടാകും. ആ ദിവസത്തെ സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് തീരുമാനം. പകരം നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന രാമക്ഷേത്രത്തിന്റ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാജ്യത്തൊട്ടാകെയുള്ള നിരവധി പ്രമുഖര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക രംഗങ്ങളിലെ ഒട്ടേറെ പേര്‍ ഇതിനോടകം ക്ഷണം ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. പതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിന് ക്ഷണം ലഭിച്ചിരുന്നു. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും കൈമാറി ആര്‍എസ്എസ് നേതാക്കളാണ് അദ്ദേഹത്തെ ക്ഷണിച്ചത്. 

Advertisment

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി അയോധ്യയില്‍ മതപരമായ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക് സംഘം എന്നിവയുടെ ഭാരവാഹികളാണ് ചടങ്ങിന് എത്തേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നത്. 150 ഓളം കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവരെ അതിഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖരുടെ സംഗമത്തിനാണ് അയോധ്യ ഒരുങ്ങുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹന്‍ ഭഗവത്, യുപി ഗവര്‍ണര്‍ എന്നിവരോടൊപ്പം രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം. അതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാക്കളാരും അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ചടങ്ങിനുള്ള ക്ഷണം നിരസിക്കുകയാണെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് പത്രക്കുറിപ്പ് പുറത്തുവിട്ടത്. രാമക്ഷേത്രം പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ബിജെപിയും ആര്‍എസ്എസും തിരഞ്ഞെടുപ്പു നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. 

രാജ്യത്തിനകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. അയോധ്യയിലെ ക്ഷേത്രം ആര്‍എസ്എസും ബിജെപിയും രൂപം നല്‍കിയ രാഷ്ട്രീയ പദ്ധതി മാത്രമാണ്. മതം ഓരോ വ്യക്തിക്കും വ്യക്തിപരമാണ്. 2019 ലെ സുപ്രീം കോടതി വിധിയില്‍ ഉറച്ചുനിന്നും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷങ്ങളുടെ വികാരങ്ങളെ മാനിച്ചുമാണ് ക്ഷണം ആദരപൂര്‍വം നിരസിക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ഇതിനിടെ പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് എന്‍എസ്എസും എസ്എന്‍ഡിപിയും രംഗത്തെത്തിയിരുന്നു. പ്രാണപ്രതിഷ്ഠ കര്‍മം അഭിമാനം ഉയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്നും  പുണ്യം ഓരോ വീടുകളിലേക്കും എത്തുകതന്നെ വേണമെന്നും ദീപം തെളിച്ച് എല്ലാ വിശ്വാസികളും ലോക നന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

 

arif muhammed khan
Advertisment