കൊല്ലത്ത് ക്ഷേത്ര മൈതാനിയില്‍ നവകേരള സദസ്സ് നടത്താന്‍ അനുമതിയില്ല: ഹൈക്കോടതി

ക്ഷേത്രത്തോട് ചേര്‍ന്നാണ് നവ കേരള സദസ്സിനുള്ള പന്തല്‍ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

New Update
navakerala sadassu pinarayi.jpg

കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂര്‍ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയില്‍ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്.

Advertisment

കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേര്‍ന്നാണ് നവ കേരള സദസ്സിനുള്ള പന്തല്‍ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.

അതിനിടെ ആലപ്പുഴയില്‍ നവ കേരള സദസിനായി പര്യടനം തുടരുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിച്ച കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ സംഘം തല്ലിച്ചതച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോണ്‍സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് ആലപ്പുഴ ജനറല്‍ ആശുപത്രി പരിസരത്ത് വച്ച് മര്‍ദ്ദനമേറ്റത്.

KOLLAM
Advertisment