ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് മികച്ചതെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ. പ്രതിപക്ഷത്തെ ആര് നയിക്കണമെന്ന ചോദ്യത്തിന് 21 ശതമാനം പേരും രാഹുല്‍ ഗാന്ധിക്കാണ് വോട്ട് ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കും 16 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.