നവകേരള സദസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കണം; സര്‍ക്കാര്‍, എയ്ഡഡ് അധ്യാപര്‍ക്ക് നിര്‍ദേശം

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിങ്കൊടിയടക്കമുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഒരുങ്ങുന്നത്.

New Update
navakerala sadassu govt.jpg

മലപ്പുറം: നിര്‍ബന്ധമായും നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം. വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയുടെതാണ് ഇത്തരവ്. തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കണമെന്നാണ് അറിയിച്ചാണ് ഉത്തരവ്. സഫാരി ഗ്രൗണ്ടില്‍ നവംബര്‍ 27 നാണ് സദസ്സ്.

Advertisment

എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടാവണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് നവ കേരളസദസ്സ് പര്യടനം നടത്തുന്നത്. 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം. മൂന്ന് പ്രഭാത സദസ്സുകള്‍ ഉള്‍പ്പടെ 19 പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികള്‍. 28 ന് തിരൂരില്‍ വെച്ച് മന്ത്രിസഭാ യോഗവും ചേരും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സംഘാടകര്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിങ്കൊടിയടക്കമുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഒരുങ്ങുന്നത്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളുടെയും അംഗങ്ങളുടെയും പ്രാതിനിധ്യം നവകേരള സദസ്സില്‍ ഉണ്ടാകുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

 

malappuram
Advertisment