ആ ആശ്ലേഷ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയാക്കേണ്ട കാര്യമില്ല: രാധാകൃഷ്ണന്‍

മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ് അയ്യര്‍ അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വൈറലാകുകയും അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങള്‍ വരികയും ചെയ്തിരുന്നു

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
k radhakrishnan hug.jpg

ഡല്‍ഹി: ദിവ്യ എസ് അയ്യര്‍ തന്നെ ആശ്ലേഷിക്കുന്ന ചിത്രത്തിനെ വലിയ രീതിയില്‍ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് കെ രാധാകൃഷ്ണന്‍. ‘നിയമസഭയിലും മറ്റും പ്രവര്‍ത്തിച്ച അനുഭവം ഉണ്ടെങ്കിലും ഞാനൊരു പുതിയ പാര്‍ലമെന്റ് അംഗമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്നിലെത്തിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം തന്നെ വലിയ കരുത്തോട് കൂടിയാണ് സഭയില്‍ ഇടപെടാന്‍ പോകുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള എല്ലാ ഇടപെടലും നടത്തും’ എന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു

Advertisment

മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ് അയ്യര്‍ അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വൈറലാകുകയും അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങള്‍ വരികയും ചെയ്തിരുന്നു. ‘കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം. രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സര്‍… എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്ന് അദ്ദേഹത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍’ എന്നായിരുന്ന ദിവ്യ എസ് അയ്യര്‍ ചിത്രത്തിനിട്ട അടിക്കുറിപ്പ്.

divya s iyer k radhakrishnan speaks
Advertisment