ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും; മണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരിഹസിച്ച് കങ്കണ

തെരഞ്ഞെടുപ്പിന് ശേഷം കങ്കണ മണ്ഡിയില്‍ നിന്ന് മുംബൈയിലേക്ക് പായ്ക്ക് ചെയ്യുമെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു കങ്കണ.

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
Y

ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുന്‍പിലാണ്. മണ്ഡലത്തില്‍ വിജയം ഉറപാകുമെന്നതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിച്ച് കങ്കണ. ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്നാണ് എതിരാളിയോട് കങ്കണ പറഞ്ഞത്.

Advertisment

തെരഞ്ഞെടുപ്പിന് ശേഷം കങ്കണ മണ്ഡിയില്‍ നിന്ന് മുംബൈയിലേക്ക് പായ്ക്ക് ചെയ്യുമെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു കങ്കണ. ഒരു സ്ത്രീയെ കുറിച്ച് മോശമായി സംസാരിച്ചതിനുള്ള അനന്തരഫലം അവര്‍ അനുഭവിക്കേണ്ടി വരും എന്നാണ് കോണ്‍ഗ്രസിനെ കുറിച്ച് കങ്കണയുടെ പ്രതികരണം. ഈ ലീഡിലൂടെ അത് വ്യക്തമാകുകയാണ്. പെണ്‍മക്കളെ അപമാനിക്കുന്നവരോട് മണ്ഡി ദയ കാണിച്ചിട്ടില്ലെന്നും കങ്കണ വ്യക്തമാക്കി.

ഹിമാലചല്‍ പ്രദേശില്‍ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ മകനാണ് മാണ്ഡിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിക്രമാദിത്യ സിംഗ്. 2014ലും 2019ലും ബിജെപി ജയിച്ച മണ്ഡലമാണ് മാണ്ഡി. രാം സ്വരൂപ് ശര്‍മയാണ് രണ്ട് തവണയും എംപിയായത്. 2021ല്‍ രാം സ്വരൂപ് ശര്‍മയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിക്രമാദിത്യ സിംഗിന്റെ അമ്മ പ്രതിഭ ജയിച്ചിരുന്നു. ഇത്തവണ എക്‌സിറ്റ് പോളുകള്‍ കങ്കണയുടെ വിജയം പ്രവചിച്ചിരുന്നു.

kangana ranaut
Advertisment