കേജ്‌രിവാള്‍ നാളെ തന്നെ ജയിലിലേക്ക് മടങ്ങണം; ഹർജി പരിഗണിക്കുക ജൂൺ 7 ന്

ജാമ്യ കാലാവധി ജൂൺ 1ന് അവസാനിച്ച് 2ന് തിഹാർ ജയിലിലേക്ക് തിരികെപ്പോകുമെന്ന് കേ‌ജ്‌രിവാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

New Update
arvind-kejriwal

ഡൽഹി; ജൂൺ 2ന് തന്നെ കേജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും. മദ്യനയക്കേസിൽ ജാമ്യം നീട്ടിനൽകണമെന്ന അരവിന്ദ് കേ‍ജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നത് ഡൽഹി റൗസ് അവന്യൂ കോടതി ജൂൺ 7 ലേക്ക് നീട്ടി. ജൂൺ 1 വരെയാണ് കേ‌ജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്.

Advertisment

ജാമ്യ കാലാവധി ജൂൺ 1ന് അവസാനിച്ച് 2ന് തിഹാർ ജയിലിലേക്ക് തിരികെപ്പോകുമെന്ന് കേ‌ജ്‌രിവാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടുള്ള കേജ്‌രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചതിനെത്തുടർന്നാണ് വിചാരണക്കോടതിയെ സമീപിച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.

delhi Arvind Kejriwal
Advertisment