വടകരയിൽ തോൽക്കണമെങ്കിൽ അട്ടിമറി നടക്കണം; കെ കെ ശൈലജ

പലപ്പോഴും എക്സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാർട്ടിയുടെ വിലയിരുത്തലിൽ ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

New Update
kk shylaja real three.jpg

കണ്ണൂർ: വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണമെന്ന് സിപിഎം സ്ഥാനാർഥി കെ കെ ശൈലജ. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല.

Advertisment

തെരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രുവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഒരുഭാഗത്ത് വോട്ട് പർച്ചേസിനുള്ള പരിശ്രമം നടന്നുവെന്നും ശൈലജ കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാർട്ടിയുടെ വിലയിരുത്തലിൽ ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

kk shylaja teacher
Advertisment