Advertisment

ലോങ്ങ് മാര്‍ച്ചില്‍ പിതാവിന് മരുന്നും വെള്ളവും നല്‍കാന്‍ വന്ന മകളെ കെഎസ്‌സി യോഗത്തില്‍ ജോയ് എബ്രാഹത്തെ മാറ്റിനിര്‍ത്തി റിട്ടേണിംങ്ങ് ഓഫീസറുടെ ചുമതല ഏറ്റെടുത്ത് ഭാരവാഹിയാക്കിയത് പിന്‍ഗാമിയാക്കാനെന്നാരോപിച്ച് മോന്‍സ് ജോസഫിനെതിരെ സജി മഞ്ഞക്കടമ്പന്‍. സാധാരണ കുടുംബത്തില്‍ റേഷന്‍ വ്യാപാരിയുടെ മകനായി ജനിച്ച മോന്‍സിന്‍റെ കോടികളുടെ സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെടുത്തണമെന്നും ആവശ്യം. അന്വേഷണം ആവശ്യപ്പെടാന്‍ സാധ്യത !

മോന്‍സ് ജോസഫ് ലോങ്ങ് മാര്‍ച്ച് നടത്തുമ്പോള്‍ പിതാവിന് മരുന്നും വെള്ളവും സമയത്ത് നല്‍കാനായി ഒപ്പം കൂടിയ മകളെ രാഷ്ട്രീയ പ്രവര്‍ത്തകയായി ചിത്രീകരിച്ച് പിന്‍ഗാമിയാക്കാനാണ് മോന്‍സ് ശ്രമിക്കുന്നതെന്ന് മഞ്ഞക്കടമ്പന്‍ ആരോപിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
monce joseph saji manjakadambil

കോട്ടയം: മകളെ വളഞ്ഞവഴിയിലൂടെ രാഷ്ട്രീയത്തിലിറക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസ് എക്സി. ചെയര്‍മാന്‍ മോന്‍സ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍.

Advertisment

മോന്‍സ് ജോസഫ് ലോങ്ങ് മാര്‍ച്ച് നടത്തുമ്പോള്‍ പിതാവിന് മരുന്നും വെള്ളവും സമയത്ത് നല്‍കാനായി ഒപ്പം കൂടിയ മകളെ രാഷ്ട്രീയ പ്രവര്‍ത്തകയായി ചിത്രീകരിച്ച് പിന്‍ഗാമിയാക്കാനാണ് മോന്‍സ് ശ്രമിക്കുന്നതെന്ന് മഞ്ഞക്കടമ്പന്‍ ആരോപിച്ചു.


മകളെ കെഎസ്‌സി ഭാരവാഹിയാക്കാന്‍ ലക്ഷ്യം വച്ചായിരുന്നു സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ മാറ്റി നിര്‍ത്തി  കെഎസ്‌സി തെരഞ്ഞെടുപ്പില്‍ മോന്‍സ് ജോസഫ് റിട്ടേണിങ്ങ് ഓഫീസറുടെ ചുമതല ഏറ്റെടുത്തതെന്നും മഞ്ഞക്കടമ്പന്‍ പറഞ്ഞു.


ലോങ്ങ് മാര്‍ച്ചില്‍ യാത്ര നയിച്ച മോന്‍സ് ജോസഫ് ഉള്‍പ്പെടെ ആരും പൂര്‍ണമായി നടന്നില്ല. ഇടയ്ക്ക് യാത്ര നിര്‍ത്തി ബസിലും കാറിലുമായിട്ടായിരുന്നു യാത്ര കോട്ടയത്തെത്തിച്ചത്. മകള്‍ ഒപ്പമുണ്ടായത് മോന്‍സിന് മരുന്നും വെള്ളവും നല്‍കാനായിരുന്നു. എന്നാല്‍ അത് സമരജാഥയിലെ പങ്കാളിത്തമായി ചിത്രീകരിച്ചു. വളഞ്ഞ വഴിയിലൂടെ മകളെ രാഷ്ട്രീയത്തിലെത്തിച്ചത് തന്‍റെ പിന്‍ഗാമിയാക്കാനായാണെന്നും മഞ്ഞക്കടമ്പന്‍ ആരോപിച്ചു.

അതിനിടെ മോന്‍സിനെതിരെ അനധികൃത സ്വത്ത് സമ്പാദനമെന്ന ഗുരുതരമായ ആരോപണം കൂടി ഉന്നയിച്ചിരിക്കുകയാണ് നിലവില്‍ കേന്ദ്രത്തിലെ ഭരണമുന്നണിയായ എന്‍ഡിഎയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ് ഡി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍.


ഇത് മോന്‍സിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണെന്ന് സംശയിക്കുന്നു.


സാധാരണ കുടുംബത്തില്‍ റേഷന്‍ വ്യാപാരിയുടെ മകനായി വളര്‍ന്ന മോന്‍സ് ജോസഫിന് നിലവില്‍ കോടികളുടെ സമ്പാദ്യമുണ്ടെന്ന് ആരോപിച്ച സജി സ്വത്ത് വെളിപ്പെടുത്താന്‍ മോന്‍സിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹിയുമായിരിക്കുന്ന മോന്‍സിനെതിരെ ഇഡിയെ സമീപിക്കാനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നു.

പൊതുമരാമത്ത് മന്ത്രിയായിരുന്ന ഒരാള്‍ വകുപ്പിനു കീഴില്‍ വരുന്ന കോണ്‍ട്രാക്റ്റേഴ്സിന്‍റെ അസോസിയേഷന്‍ ഭാരവാഹിത്വം വഹിക്കുന്നത് അനൗചിത്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍പ് മറ്റ് മന്‍ മന്ത്രിമാരാരും ഈ പദവി വഹിച്ചിട്ടില്ല. 

മോന്‍സ് ജോസഫുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പന്‍ പാര്‍ട്ടിയും മുന്നണിയും വിട്ടത്.

Advertisment