വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കണം. സത്യം പുറത്തു വരണം. ‘കാഫിര്‍’ പോസ്റ്റ് പ്രചരണം: കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി

പൊലീസ് സിപിഎമ്മിന്റെ പോഷക സംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kk lathika kafir.jpg

കോഴിക്കോട്: വ്യാജ ‘കാഫിര്‍’ പോസ്റ്റ് പ്രചരിപ്പിച്ച കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. കേസിലെ കുറ്റാരോപിതനും ഹൈക്കോടതിയിലെ ഹര്‍ജിക്കാരനുമായ പി.കെ.മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തില്‍ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നും വടകര റൂറല്‍ എസ്പി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ എംഎല്‍എയായ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്.

Advertisment

ലതികയെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമെ പിന്നിലുള്ളവരെ കണ്ടെത്താനാകൂ. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കണം. സത്യം പുറത്തു വരണം. പൊലീസ് സിപിഎമ്മിന്റെ പോഷക സംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്. ഈ കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിച്ചു പ്രത്യേക ഏജന്‍സി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഫെയ്സ്ബുക്ക് അധികാരികളില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

kk lathika
Advertisment