Advertisment

വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതേ വിട്ടത് പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയാണെന്ന് ആരോപിച്ച് കെപിസിസി; ജനുവരി ഏഴിന് വണ്ടിപ്പെരിയാറില്‍ മഹിളാ മാര്‍ച്ച്

അന്വേഷണ ഉദ്യോഗസ്ഥന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയാണ് പ്രതിക്ക് രക്ഷപ്പെടാനുള്ള അവസമരമൊരുക്കിയതെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം.

New Update
5555

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതേ വിട്ടത് പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയാണെന്ന് ആരോപിച്ച് ശക്തമായ സമരത്തിനൊരുങ്ങി കെപിസിസി. ജനുവരി ഏഴിന് വണ്ടിപ്പെരിയാറില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കും. വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കോടതി വെറുതേ വിട്ടെന്ന വിധി വന്നതേ പ്രതിയുടെ റിലീസിംഗ് ഓഡര്‍ പൊലീസ് നല്‍കി. കുറ്റവിമുക്തനാക്കിയ പ്രതി പിന്നീട് ജയിലിലേയ്ക്കല്ല പോയത്. വക്കീലിനൊപ്പമാണെന്നും കോണ്‍ഗ്രസ്സ് നേതൃത്വം ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയാണ് പ്രതിക്ക് രക്ഷപ്പെടാനുള്ള അവസമരമൊരുക്കിയതെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. പ്രതിക്ക് ഇടത് നേതാക്കളുമായി ബന്ധമുണ്ടെന്നും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടന്നെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിക്കുന്നു. വണ്ടിപ്പെരിയാറില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിക്കുന്നതിനൊപ്പം സംസ്ഥാന വ്യാപകമായി വിഷയത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയര്‍ത്താനാണ് കെപിസിസിയുടെ തീരുമാനം.

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ സഹായം നല്‍കുന്നതിനൊപ്പം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട്‌പോകുമെന്ന് വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ വീണ്ടിലെത്തി മാതാപിതാക്കളെ സന്തര്‍ശിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്സടക്കം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ സമരങ്ങളുടെ ഭാഗമായിട്ടാണ് കെപിസിസിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ സംസ്ഥാനത്തുനിന്നാകെയുള്ള മഹിളാ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

kpcc latest news vandiperiyar
Advertisment