Advertisment

എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതില്‍ നിരാശയില്ല: മേജര്‍ രവി

നടി കങ്കണ റണാവത്ത് മണ്ഡിയില്‍ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുല്‍ത്തന്‍പൂരിലെ സ്ഥാനാര്‍ത്ഥിയാണ്.

New Update
major ravi main.jpg

റണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതില്‍ നിരാശയില്ലെന്ന് മേജര്‍ രവി. പാര്‍ട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. സംസ്ഥാനത്ത് ഏഴ് സീറ്റുകളില്‍ ബിജെപി ജയിക്കുമെന്നും മേജര്‍ രവി  പറഞ്ഞു.

Advertisment

നടി കങ്കണ റണാവത്ത് മണ്ഡിയില്‍ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുല്‍ത്തന്‍പൂരിലെ സ്ഥാനാര്‍ത്ഥിയാണ്. ഇന്ന് ബിജെപിയില്‍ ചേര്‍ന്ന നവീന്‍ ജിന്‍ഡല്‍ കുരുക്ഷേത്ര സ്ഥാനാര്‍ഥി. അതുല്‍ ഗാര്‍ഗ് ഗാസ്യാബാദില്‍ നിന്നും ജിതിന്‍ പ്രസാദ പീലിബിത്തില്‍ നിന്നും ജനവിധി തേടും. ജാര്‍ഖണ്ഡിലെ ധൂംകയില്‍ സിത സോറന്‍, സമ്പല്‍പുരില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തിരുപ്പതിയില്‍ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാര്‍ത്ഥികളാണ്.

അഞ്ചാംഘട്ടത്തില്‍ 111 സ്ഥാനാര്‍ഥികളെയണ് ബിജെപി പ്രഖ്യാപിച്ചത്.എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. മേജര്‍ രവി സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം കെ എസ് രാധാകൃഷ്ണനെ തിരഞ്ഞെടുക്കുകയായിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കും. ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

താന്‍ എന്താണെന്ന് എറണാകുളത്തെ ജനങ്ങള്‍ക്ക് അറിയാം. സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാര്‍ഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകും. 7 സീറ്റുകളില്‍ ബിജെപി ജയിക്കും. കേള്‍ക്കുന്നര്‍ ചിരിച്ചേക്കാം. പക്ഷേ, ഞെട്ടിക്കുന്ന ഫലമാകും ഉണ്ടാവാന്‍ പോകുന്നത്. വോട്ട് ഷെയറില്‍ അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടാകുമെന്നും മേജര്‍ രവി പറഞ്ഞു.

major ravi
Advertisment