വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ഭരണമാറ്റത്തിനുള്ള സൂചന വ്യക്തമാക്കുന്നു. സ്ത്രീകളില്‍ നിന്നുള്ള നല്ല പ്രതികരണങ്ങള്‍ ആത്മവിശ്വാസമേറ്റുന്നു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി പരാജയപ്പെട്ടു; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഇരട്ട അക്ക സീറ്റുകള്‍ ലഭിക്കും. ന്യൂനപക്ഷ വോട്ടര്‍മാരുമായി ബന്ധപ്പെടാനുള്ള മോദിയുടെ ശ്രമങ്ങള്‍ ആത്മാര്‍ഥതയില്ലാത്തതാണ്.

New Update
mallikarjun-kharge-against-election-commission.jpg

ഡല്‍ഹി: ജോലി, കള്ളപ്പണം വീണ്ടെടുക്കല്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യാ സഖ്യം അടുത്ത 10 വര്‍ഷത്തേക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ഭരണമാറ്റത്തിനുള്ള സൂചന വ്യക്തമാക്കുന്നുണ്ട്.

Advertisment

സ്ത്രീകളില്‍ നിന്നുള്ള നല്ല പ്രതികരണങ്ങള്‍ ആത്മവിശ്വാസമേറ്റുന്നുണ്ടെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. എന്‍സിപിയും ശിവസേനയും പിളര്‍ന്നെങ്കിലും, മഹാരാഷ്ട്രയില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇന്ത്യാ സഖ്യം ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ പങ്കാളികളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഇരട്ട അക്ക സീറ്റുകള്‍ ലഭിക്കും. ന്യൂനപക്ഷ വോട്ടര്‍മാരുമായി ബന്ധപ്പെടാനുള്ള മോദിയുടെ ശ്രമങ്ങള്‍ ആത്മാര്‍ഥതയില്ലാത്തതാണ്. ഇന്ത്യാ സഖ്യത്തില്‍ അസ്ഥിരതയില്ലെന്നും ഖര്‍ഗെ വിശദീകരിച്ചു.

mallikarjun gharkhe
Advertisment