മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹിയുടെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.

New Update
manish sisodia

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ്യ് 31 വരെയാണ് നീട്ടിയത്. ഡൽഹിയിലെ റൂസ് അവന്യൂ കോടതിയാണ് തീയതി നീട്ടിയത്. കേസിൽ രണ്ടാം തവണയാണ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളുന്നത്.

Advertisment

ജാമ്യാപേക്ഷയിൽ ഈ മാസം 14 നാണ് വാദം പൂർത്തിയായത്. ഇതേ കേസ് വിചാരണ കോടതിയിൽ വാദം പൂർത്തിയാക്കിയിരുന്നു. അന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇതിനെതിരെയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ഡൽഹിയുടെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.

manish sisodia
Advertisment