കോഴിക്കോട് നവ കേരള സദസിനെതിരെ മാവോയിസ്റ്റ് ഭീഷണി

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്നത് പൊലീസ് നിഷേധിച്ചു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നു.

New Update
cm

നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിക്കാനിരിക്കെയാണ് സംഭവം. വയനാട് ദളത്തിന്റെ പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വയനാട്ടിലും നവകേരള സദസിനെതിരെ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയില്‍ കാണാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. അതേസമയം ഈ രണ്ട് കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു.

Advertisment

മുമ്പും മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കളക്ടര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ പൊലീസ് വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് കത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറിയിരുന്നു. സര്‍ക്കാരിന്റെ നവകേരള സദസ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ്   മാവോയിസ്റ്റുകളുടെ പേരില്‍ കളക്ടര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചത്.

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്നത് പൊലീസ് നിഷേധിച്ചു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നു. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് ജില്ലാ കളക്ട്രേറ്റിലേക്കാണ്  ഭീഷണിക്കത്തെത്തിയത്. കല്‍പ്പറ്റയില്‍ നവകേരള സദസ് നടക്കുന്നതിന് മുമ്പാണ് സംഭവം. കുത്തക മുതലാളിമാര്‍ക്കും മത തീവ്രവാദികള്‍ക്കും കീഴടങ്ങിയ കേരള സര്‍ക്കാരിനെ കല്‍പ്പറ്റയില്‍ നടക്കുന്ന നവ കേരളസഭയില്‍ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. സിപിഐഎംല്‍ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. മറ്റൊരു കത്തുകൂടി കളക്ട്രേറ്റിലേക്ക്  എത്തിയതായി അധികൃതര്‍ അറിയിച്ചു. 

യഥാര്‍ത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയില്‍ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തില്‍ പറയുന്നു. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസുകള്‍ തടസ്സപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്‍മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

kozhikkode navakerala sadassu
Advertisment