പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നു: മിനി പൂരം നടത്താനൊരുങ്ങി പാറമേക്കാവ്

തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

New Update
modi mini pooram.jpg

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്തുന്നതിന്റെ ഭാഗമായി മിനി പൂരം നടത്താനുള്ള തീരുമാനവുമായി പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക. റോഡ്‌ഷോയ്ക്കിടയില്‍ പ്രധാനമന്ത്രി 'പൂര'ത്തിനു മുന്‍പിലെത്തുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. 

Advertisment

തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. നെട്ടിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും സഹിതം പതിനഞ്ച് ആനകളെ അണിനിരത്തി പൂരം ഒരുക്കാനാണ് ആലോചിക്കുന്നത്. മൂന്നു പതിറ്റാണ്ടുമുന്‍പ് മാര്‍പാപ്പയുടെ തൃശ്ശൂര്‍ സന്ദര്‍ശനസമയത്തും ഇത്തരത്തില്‍ പൂരാന്തരീക്ഷം ഒരുക്കിയിരുന്നു. തെക്കേഗോപുരനടയ്ക്കു പകരം പാറമേക്കാവിനു മുന്‍വശമാകും വേദി.

അതേസമയം പൂരം പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച യോഗം കഴിഞ്ഞദിവസം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പൂരം തടസപ്പെടുത്തുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി. യോഗത്തില്‍ തീരുമാനമായില്ലെന്നും വര്‍ധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദര്‍ മേനോന്‍ പറഞ്ഞു.

 

narendra modi thrissur pooram
Advertisment