രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് എംഎസ് ധോണിക്ക് ക്ഷണം ലഭിച്ചു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കര്‍മ്മവീര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് സഹപ്രവിശ്യാ സെക്രട്ടറി ധനഞ്ജയ് സിംഗാണ് ധോണിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

New Update
ms dhoni ram temple .jpg

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് എംഎസ് ധോണിക്ക് ക്ഷണം ലഭിച്ചു. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്കുള്ള ക്ഷണക്കത്തും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി ഏറ്റുവാങ്ങി.റാഞ്ചിയിലെ വസതിയില്‍ വച്ചാണ് ധോനിക്ക് അക്ഷതം കൈമാറിയത്.

Advertisment

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു .അതിഥികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും . ഉദ്ഘാടന ദിവസം അതിഥികള്‍ക്ക് പ്രസാദമായി മൊത്തിച്ചൂര്‍ ലഡുവും വിതരണം ചെയ്യും.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കര്‍മ്മവീര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് സഹപ്രവിശ്യാ സെക്രട്ടറി ധനഞ്ജയ് സിംഗാണ് ധോണിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ്, ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്കുള്ള ക്ഷണക്കത്ത് കൈമാറിയിരുന്നു. ധോണിയെയും സച്ചിനെയും കൂടാതെ നീരജ് ചോപ്ര, പിവി സിന്ധു തുടങ്ങിയ നിരവധി അന്താരാഷ്ട്ര അത്ലറ്റുകളേയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

ms dhoni
Advertisment