Advertisment

പാനൂരിലെ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല, സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ല; എംവി ഗോവിന്ദന്‍

പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

New Update
mv govi.jpg

കണ്ണൂര്‍: പാനൂരിലെ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഷിബു ബേബി ജോണ്‍ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാല്‍ തോന്നിയതു പോലെ പറയുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു.

അതേ സമയം, പാനൂര്‍ സ്‌ഫോടനത്തിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് രംഗത്തെത്തി. കേസിലെ പൊലീസ് നടപടികള്‍ ദുരൂഹമെന്ന് വകടരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ഷാഫി ആരോപിച്ചു

mv govindan
Advertisment