‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണം: എം.വി.ജയരാജന്‍

”ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല.

New Update
v

കണ്ണൂര്‍: സൈബര്‍ ലോകത്തെ നേതാവ് ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പോരാളി ഷാജി എന്ന പേരില്‍ പല സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ട്. അതില്‍ ഏതാണ് ഇടത് അനുഭാവമുള്ളത്, ഏതാണ് യുഡിഎഫ് പണംകൊടുത്ത് നിലനിര്‍ത്തുന്നത് എന്നറിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

”ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാര്‍ഥ പോരാളി ഷാജി എന്നു പറയാന്‍ ധൈര്യം കാണിക്കണം”- ജയരാജന്‍ വ്യക്തമാക്കി.

mv jayarajan response
Advertisment