കണ്ണൂര്‍ കൂടി ഇങ്ങ് തരണം, നയനാരുടെ കുടുംബവുമായുള്ളത് ആത്മബന്ധം; സുരേഷ് ഗോപി

നായനാരുടെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിച്ചതിന് ശേഷം സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് നായനാരുടെ ഭാര്യ ശാരദ പ്രതികരിച്ചു.

New Update
suresh gopi knr.jpg

ണ്ണൂര്‍ കൂടി ഇങ്ങ് തരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇകെ നായനാരുടെ ഭാര്യ ശാരദയെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയനാരുടെ കുടുംബവുമായി ആത്മബന്ധമാണ് തനിക്കുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായതിനുശേഷം ആദ്യത്തെ കേരള സന്ദര്‍ശനത്തിലാണ് സുരേഷ് ഗോപിയുടെ കണ്ണൂരിലേക്കുള്ള വരവ്.

Advertisment

നായനാരുടെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിച്ചതിന് ശേഷം സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് നായനാരുടെ ഭാര്യ ശാരദ പ്രതികരിച്ചു. രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അവര്‍ പ്രതികരിച്ചു.

രാവിലെ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി പി വി ഗംഗാധരന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. പി വി ഗംഗാധരന്റെ മക്കളും ബന്ധുക്കളും എം വി ശ്രേയാംസ്‌കുമാറും വീട്ടിലുണ്ടായിരുന്നു. കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

suresh gopi mp
Advertisment