Advertisment

ഹജ്ജ് നിരക്ക് വര്‍ധന: കരിപ്പൂരില്‍ നിന്നുള്ള അമിത ചാര്‍ജ് പിന്‍വലിക്കണമെന്ന് പി. ശ്രീരാമകൃഷ്ണന്‍

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയാണ് ഹജ്ജ് യാത്രക്ക് നിജപ്പെടുത്തിയിരിക്കുന്നത്.

New Update
p sreeramm.jpg

തിരുവനന്തപുരം: ഹജജ് തീര്‍ഥാടകരില്‍ നിന്ന് വന്‍തുക യാത്രക്കൂലിയായി ഈടാക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനക്കമ്പനിയുടെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് നോര്‍ക്കാ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയാണ് ഹജ്ജ് യാത്രക്ക് നിജപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നും സൗദി എയര്‍ ഈടാക്കുന്നത് യഥാക്രമം 82000, 85000 രൂപ വീതമാണ്. വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന്റെ അഭാവമാണ് എന്ന കാരണം പറഞ്ഞു കൊണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നടത്തുന്ന നീക്കത്തിനെതിരെ സിവില്‍ ഏവിയേഷന്‍ വകുപ്പിനെയും, ന്യൂനപക്ഷ മന്ത്രാലയത്തെയും സമീപിക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

p sreerama krishnan
Advertisment