/sathyam/media/media_files/Tn64InFfWWlMT8v261BV.jpg)
കാസര്‍കോട്: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രവും കേരളവും കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എന്നാല്‍ കേന്ദ്രം കേരളത്തിന് അര്‍ഹമായത് നല്‍കുന്നില്ലെന്ന് പറഞ്ഞ പിഎംഎ സലാം വിവേചനപരമായി സംസ്ഥാനങ്ങളെ കാണാന്‍ പാടില്ലെന്നും പറഞ്ഞു.
കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും മൂലമാണ്. കൊവിഡ് കാലത്ത് കഠിനമായ തീവെട്ടിക്കൊള്ള നടന്നു. കള്ളന്മാര്‍ തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്‍ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള്‍ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്നും പിഎംഎ സലാം പറഞ്ഞു.