New Update
/sathyam/media/media_files/6D6YEMv5i9GT7fPwAm1V.jpg)
ഡല്‍ഹി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് വയനാട് എംപി രാഹുല്‍ഗാന്ധി. നഷ്ടപ്പെട്ടത് കുടുംബത്തിന്റെ ആശ്രയമായിരുന്ന ആളെയാണ്. വന്യജീവി ആക്രമണത്തില്‍ പ്രത്യേകിച്ചും കാട്ടാനകളുടെ ആക്രമത്തില്‍ വയനാട്ടില്‍ ഉണ്ടാകുന്നത് വലിയ നാശനഷ്ടങ്ങളാണ്. വയനാട്ടിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisment
അതേസമയം, മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിറങ്ങി. വനം വകുപ്പ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മാനന്തവാടിയില്‍ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവം സര്‍ക്കാരിന്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.