നന്ദിപറയൽ ചടങ്ങ് മണ്ഡലത്തിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗമാവുമോ? രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

അദ്ദേഹത്തിന് വയനാട്ടിൽ തുടരാനാണ് താത്‌പര്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വയനാടിനോടുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പംതന്നെയാണ് കാരണം

New Update
rahul gandhi caste sensus.jpg

കല്പറ്റ: തിരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാരോട് നന്ദി പറയുന്നതിനായി രാഹുൽഗാന്ധി ഇന്ന് വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണപരിപാടി. വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിപറയാനാണ് രാഹുലെത്തുന്നത്. പക്ഷേ, നന്ദിപറയൽ ചടങ്ങ് മണ്ഡലത്തിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുൽഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല.

Advertisment

അദ്ദേഹത്തിന് വയനാട്ടിൽ തുടരാനാണ് താത്‌പര്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വയനാടിനോടുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പംതന്നെയാണ് കാരണം. എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പംനിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. പക്ഷേ, യു.പി.യിൽ എൻ.ഡി.എ. മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ രാഹുൽ റായ്ബറേലിയിൽതന്നെ തുടരാൻ നിർബന്ധിതനാവും. ഏതു മണ്ഡലമാണെന്ന കാര്യത്തിൽ 17-നകം അന്തിമതീരുമാനമെടുക്കണം.

rahul gandhi wayanadu
Advertisment