ഡീപ് ഫേക്ക് തട്ടിപ്പ്; 8 ദിവസത്തിനുള്ളില്‍ ഐടി നിയമത്തില്‍ ഭേദഗതിയെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍

സാമൂഹിക മാധ്യമ കമ്പനികള്‍ക്കാണ് ഡീപ് ഫേക്ക് തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും.

New Update
rajiv

ഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെ പരാതികളില്‍ നടപടികള്‍ സമൂഹ മാധ്യമ കമ്പനികള്‍ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ നിയമം.ഇത് കാര്യക്ഷമം അല്ലെങ്കില്‍ വേണ്ട ഭേദഗതി കൊണ്ടുവരും. സാമൂഹിക മാധ്യമ കമ്പനികള്‍ക്കാണ് ഡീപ് ഫേക്ക് തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും.

Advertisment

ഡീപ് ഫേക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കുന്നതിനായി എട്ടു ദിവസത്തിനുള്ളില്‍ ഐടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മോദിയുടെ ഭരണത്തില്‍ 25 കൂടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തു കടന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 10 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകള്‍ വന്നു,65 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് പകരം ആണ് മോദിയുടെ നേട്ടം. രാമ ക്ഷേത്രം കോടിക്കണക്കിന് ആളുകളുടെ വിശ്വാസ പരമായ വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

rajiv chandrasekhar deep fake
Advertisment