Advertisment

ഈസ്റ്റര്‍ ഞായറാഴ്ച പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച നടപടിയില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്: രാജീവ് ചന്ദ്രശേഖര്‍

വികസനം പുരോഗതി തുടങ്ങിയവയെക്കുറിച്ചാണ് ബിജെപിയുടെ 20 സ്ഥാനാര്‍ഥികളും ചര്‍ച്ച ചെയ്യുന്നത്. ഇവിടെ ഇപ്പോഴും കാള്‍ മാര്‍ക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റുമാണ് നടക്കുന്നത്.

New Update
rajiv chan.jpg

തിരുവനന്തപുരം: ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച നടപടിയില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. അത് വര്‍ക്കിംഗ് ഡേ ആക്കാന്‍ പാടില്ല. ക്രിസ്തീയ വിശ്വാസികള്‍ക്ക് അന്ന് പുണ്യദിനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം മാറ്റുമെന്ന് ഉറപ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം ഭരിക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും അവസരം ലഭിച്ചു.

വികസനം പുരോഗതി തുടങ്ങിയവയെക്കുറിച്ചാണ് ബിജെപിയുടെ 20 സ്ഥാനാര്‍ഥികളും ചര്‍ച്ച ചെയ്യുന്നത്. ഇവിടെ ഇപ്പോഴും കാള്‍ മാര്‍ക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റുമാണ് നടക്കുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് യുവത്വത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയുള്ള ചര്‍ച്ചകളും അതിനാവശ്യമായ രാഷ്ട്രീയ ദര്‍ശനങ്ങളുമാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എന്ത് ചെയ്തു എന്നും ഇന്ത്യയെ എവിടെ എത്തിച്ചു എന്നും ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നരേന്ദ്രമോദി എന്ത് ചെയ്തുവെന്നും ജനങ്ങള്‍ക്കറിയാം. എട്ടുവര്‍ഷമായി സംസ്ഥാന സര്‍ക്കാരിവിടെ എന്താണ് ചെയ്യുന്നത്? ഇവിടെ തൊഴിലില്ല, വളര്‍ച്ചയില്ല, ഒന്നും ഇല്ല. കടം വാങ്ങിയാണ് ശമ്പളം പോലും നല്‍കുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് നേതൃത്വം വളരെ പ്രധാനമാണ്.

rajiv chandrasekhar
Advertisment