തിരഞ്ഞെടുപ്പിനു മുന്‍പ് 1880 പേരുടെ പട്ടിക തയാറാക്കിയെങ്കിലും 180 ഗുണ്ടകളെയാണ് പിടിക്കാനായത്. ബാക്കിയുള്ളവരെ എന്തുകൊണ്ട് പിടിച്ചില്ല. തലസ്ഥാനത്ത് പോലും ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. മുഖ്യമന്ത്രിക്ക് പോലീസിനെ നിയന്തിക്കാനാവുന്നില്ല : രമേശ് ചെന്നിത്തല

ഇവിടെ ഡിജിപിയുണ്ടോ എന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആര്‍ക്കും അറിയില്ല. ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പൊലീസിലെ ഉന്നതരില്‍ ചിലര്‍ അവരുമായി ആര്‍ത്തുല്ലസിച്ച് നടക്കുന്നു.

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
RAMESH CHENNITHALA NEW.jpg

തിരുവനന്തപുരം : ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടാസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോള്‍ എത്രത്തോളം ജീര്‍ണിച്ചു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടവര്‍ തന്നെ ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നു. ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Advertisment

ഇവിടെ ഡിജിപിയുണ്ടോ എന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആര്‍ക്കും അറിയില്ല. ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പൊലീസിലെ ഉന്നതരില്‍ ചിലര്‍ അവരുമായി ആര്‍ത്തുല്ലസിച്ച് നടക്കുന്നു. അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ജയിലിന് പുറത്താണ്. ഇവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയിലെ ഉന്നതരുമായി അടുപ്പമുണ്ട്. ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം ഇത്രത്തോളം വ്യാപകമാകാന്‍ കാരണം അതാണ്. ഗുണ്ടകളും ഇവരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

”ക്രമസമാധാന നില വന്‍ തകര്‍ച്ചയിലാണ്. ഗ്രാമങ്ങളില്‍ പോലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു 142 കൊലപാതകങ്ങള്‍ ഈ വര്‍ഷം ഇതുവരെ നടന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് 1880 പേരുടെ പട്ടിക തയാറാക്കിയെങ്കിലും 180 ഗുണ്ടകളെയാണ് പിടിക്കാനായത്. ബാക്കിയുള്ളവരെ എന്തുകൊണ്ട് പിടിച്ചില്ല. തലസ്ഥാനത്ത് പോലും ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ഗുണ്ടാ ആക്രമണം നിരന്തരമായി ഉണ്ടാകുന്നു. ഭയം കൂടാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, യുഡിഎഫ് ഭരണകാലത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കണം. പൊലീസ്-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഭരണപക്ഷത്തിന്റെ ഇടപെടല്‍ കാരണം കാര്യക്ഷമതയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വെറും നോക്കുകുത്തികളായി മാറി’- രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennitha
Advertisment